ആണവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും, പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ

ഇന്ത്യയുടെ ആണാവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. നിലവില്‍ ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നാണ് ഇന്ത്യയുടെ നയം. ഈ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നാണ് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ പൊക്രാനില്‍ മുന്‍ പ്രധാനമന്ത്രി അടല്‍വിഹാരി വാജ്പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.

‘ആണവായുധങ്ങള്‍ ആദ്യം ഉപയോഗിക്കില്ലെന്ന നയമാണ് ഇന്ത്യയ്ക്കുള്ളത്. ഇപ്പോഴും അത് തന്നെയാണ് തുടരുന്നത്. എന്നാല്‍ ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാനാവില്ലെന്ന് രാജനാഥ് സിംഗ് പറഞ്ഞു. അതേസമയം, സാഹചര്യത്തിനനുസരിച്ച്‌ ഇന്ത്യയുടെ നയം മാറുമെന്ന സൂചനയാണ് പ്രതിരോധമന്ത്രിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *