വിശിഷ്ട സേവനത്തിനുള്ള രാഷട്രപതിയുടെ മെഡല്‍ ഉള്‍പ്പെടെ കേരളത്തിന് 14 പൊലീസ് മെഡലുകള്‍. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള പൊലീസ് മെഡലുകള്‍ക്കാണ് കേരളത്തിലെ 14 പൊലീസുകാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം അര്‍ഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയവര്‍: എസ്.സുരേന്ദ്രന്‍ (ഡിഐജി, തൃശൂര്‍ റേഞ്ച്), കെ.വി.വിജയന്‍ (സൂപ്രണ്ട്, സ്‌പെഷല്‍ ബ്രാഞ്ച്, എറണാകുളം), ശ്രീരാമ തെലെങ്കല (അസി.കമന്‍ഡാന്റ്, എംഎസ്‌പി, മലപ്പുറം), ബി. രാധാകൃഷ്ണ പിള്ള (ഡിവൈഎസ്‌പി, ക്രൈം ബ്രാഞ്ച്), സി.ശ്രീനിവാസന്‍ ധര്‍മരാജന്‍ (ഡപ്യൂട്ടി സൂപ്രണ്ട്, ക്രൈം ഡിറ്റാച്‌മെന്റ്, തൃശൂര്‍), തോട്ടത്തില്‍ പ്രജീഷ് (കോഴിക്കോട് റൂറല്‍ പൊലീസ് കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍), വില്‍സന്‍ വര്‍ഗീസ് പള്ളശേരി (കമന്‍ഡാന്റ്, കെഎപി1, തൃശൂര്‍), വി. സജിനാരായണന്‍ (അസി.കമ്മിഷണര്‍, ഡിസിആര്‍ബി, തൃശൂര്‍ സിറ്റി), ഭാനുമതി ചേമഞ്ചേരി (ഇന്‍സ്‌പെക്ടര്‍, വനിതാ സെല്‍ കാസര്‍കോട്), മദനന്‍ നായര്‍ ഗോപാലന്‍ നായര്‍ (എസ്‌ഐ, സായുധ പൊലീസ്, കുട്ടിക്കാനം), സുനില്‍ ലാല്‍ അമ്മുക്കുട്ടിയമ്മ സുകുമാരന്‍ (എസ്‌ഐ, ഡിസ്ട്രിക്‌ട് പൊലീസ് കമന്‍ഡാന്റ് സെന്റര്‍, തിരുവനന്തപുരം), സി.പി.സന്തോഷ് കുമാര്‍ (എഎസ്‌ഐ, മലപ്പുറം), മോഹന്‍ദാസ് പുല്ലാഞ്ചേരിയില്‍ (എഎസ്‌ഐ, വിജിലന്‍സ്, മലപ്പുറം .
2019-08-15
