ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും . വൈദ്യ പരിശേോധന പൂര്‍ത്തിയായി.

അത്യധികം നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ചിദംബരത്തെ അറസ്റ്റ്ചെയ്തത്. എ.ഐ.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ശേഷം വീട്ടിലെത്തിയ ചിദംബരത്തെ പിന്തുടര്‍ന്നെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. മതില്‍ ചാടിക്കടന്നായിരുന്നു സി.ബി.ഐ ചിദംബരത്തിന്റെ വസതിയില്‍ കയറിയത്. സി.ബി.ഐ ആസ്ഥാനത്ത് രാത്രി തന്നെ ചിദബംരത്തെ എത്തിച്ചു. അറസ്റ്റിന് ശേഷം സി.ബി.ഐ ആസ്ഥാനത്ത് വെച്ചുതന്നെ ചിദംബരത്തിന്റെ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തി. സി.ബി.ഐ ഡയറക്ടര്‍ ആര്‍. കെ ശുക്ല ജോയിന്റ് ഡയറക്ടര്‍ അമിത് കുമാര്‍ എന്നിവരും രാത്രി തന്നെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *