കരിനിയമങ്ങള്‍ക്കും വര്‍ഗീയ ഫാസിസത്തിനുമെതിരെ ദേശവ്യാപക പ്രചാരണത്തിന് ഒരുങ്ങി മുസ്‍ലിം സംഘടനകള്‍. കോഴിക്കോട് ചേര്‍ന്ന മുസ്‍ലിം കോഡിനേഷന്‍ കമ്മറ്റിയുടെ യോഗത്തിലാണ് തീരുമാനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ മുസ്‍ലിം സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

കരിനിയമങ്ങളുണ്ടാക്കി നിരപരാധികളെ പീഡിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ മതേതര ജനാധിപത്യ ശക്തികളുടെ പിന്തുണയോടെ ചെറുക്കുമെന്നും, പ്രളയ പുനര്‍നിമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്ന കോഡിനേഷന്‍ കമ്മറ്റിയുണ്ടാക്കാനും ധാരണയായിട്ടുണ്ടെന്നും ഇവർ അറിയിച്ചു . എം.പിമാരായ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, ഡോ. ഹുസൈന്‍ മടവുര്‍, കുഞ്ഞ് മുഹമ്മദ് പറപ്പുര്‍, ഡോ, ബഹാവുദ്ദീന്‍ നദ്‍വി തുടങ്ങിയ നേതാക്കള്‍‌ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *