മാഹി: കണ്ണൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ബാബുവിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍. സിപിഎമ്മിന്റെ വളര്‍ച്ച തടയുന്നതിനായാണ് കൊല നടത്തിയതെന്നും, ഈ സംഭവം ക്രൂരമാണെന്നും ബാബുവിന്റെ വീട് സന്ദര്‍ശിച്ചശേഷം കോടിയേരി പറഞ്ഞു.

ബാബുവിനു വധഭീഷണി ഉണ്ടായിരുന്നുവെന്നും, ഇത് പോണ്ടിച്ചേരി പൊലീസ് അവഗണിച്ചെന്നും, കൊലപാതകത്തിന്റെ ഉത്തവാദിത്വം പൊലീസ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ബാബുവിനെ ഒരു സംഘം കൊലപ്പെടുത്തിയത്. ബാബുവിന്റെ കൊലപാതകത്തിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെയും ഒരു സംഘം കൊലപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *