ഇന്നുമുതല്‍ സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദനികുതി ഈടാക്കും

സിനിമാ ടിക്കറ്റിന് ഇന്ന് മുതല്‍ വിനോദനികുതി ഈടാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി . നൂറു രൂപയില്‍ കുറവുള്ള ടിക്കറ്റുകള്‍ക്ക് അഞ്ചു ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് എട്ടര ശതമാനവും നികുതിയാണ് ഈടാക്കുന്നത് . ജി.എസ്.ടി. പ്രകാരമുള്ള നിരക്കാണിത്.

ഇ-ടിക്കറ്റിങ്‌ നിലവില്‍വരുന്നതുവരെ ടിക്കറ്റുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ കൊണ്ടുപോയി മുദ്ര വെക്കേണ്ടതില്ല . പകരം ചരക്ക് സേവന നികുതി ഒടുക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസൃതമായി തൊട്ടടുത്ത മാസം മൂന്നാം തീയതിക്കകം പിരിച്ച നികുതി തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ അടയ്ക്കണം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമാരംഗത്തെ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുമാണ് നേരത്തെയിറക്കിയ ഉത്തരവില്‍ ഭേദഗതിവരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *