ന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം ഒക്ടോബർ  ഒന്നിന് ആരംഭിക്കുന്നു .വടംവലിയെ ആസ്‌പദ മാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയാത്താണ്. ‘ഹണീ ബീ’, ‘പ്രേതം 2’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയാനായി ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലൂടെ  നായകനായ അമിത് ചക്കാലക്കൽ, ‘ജേക്കബിന്റെ സ്വർഗരാജ്യം’, ‘ധ്രുവങ്കൾ 16’, ‘രണം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിൻ കുമാർ  എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.’  തരംഗം’, ‘ജെല്ലിക്കെട്ട്’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’എന്നീ ചിത്രങ്ങളിൽ നായികയായ  ശാന്തി ബാലചന്ദ്രനോടൊപ്പം മറ്റൊരു പുതുമുഖ നായിക കൂടി അണി ചേരുന്നു.സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ‘ആഹാ ‘യിൽ പ്രഗത്ഭരായ അഭിനേതാക്കൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു .അൻവർ അലിയും ജുബിത് നംറാടത്തും ചേർന്നു രചിച്ച ഗാനങ്ങൾ ഗായിക സയനോര ഫിലിപ്പ് സംഗീതം നൽകി ചിട്ടപ്പെടുത്തുന്നു .
 #  സി .കെ ,അജയ് കുമാർ

Leave a Reply

Your email address will not be published. Required fields are marked *