ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നാൽപ്പതാം വിവാഹ വാര്‍ഷികം. 1979ല്‍ ഇതേ ദിവസമായിരുന്നു കൂത്തുപറമ്പു എംഎല്‍എ പിണറായി വിജയന്റെയും തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അദ്ധ്യാപിക കമലയുടെയും വിവാഹം. 1979 സെപ്തംബര്‍ 2നാണ് വടകര ഒഞ്ചിയത്തെ തൈക്കണ്ടിയില്‍ കമലയെ പിണറായി വിജയന്‍ ജീവിത സഖിയാക്കിയത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയില്‍വാസത്തിനും കൊടിയ പീഡനങ്ങള്‍ക്കും ശേഷം പുറത്തിറങ്ങി രണ്ടര വര്‍ഷം കഴിഞ്ഞായിരുന്നു പിണറായി വിജയന്റെ വിവാഹം. വിവാഹ വാര്‍ഷികങ്ങളോ പിറന്നാളുകളോ തങ്ങള്‍ ആഘോഷിക്കാറില്ലെന്നും വിവരം പലരും പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നതെന്നും പിണറായി വിജയന്റെ ഭാര്യാ കമല പറയുന്നു.
2019-09-02

