നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെതിരെ പരാതിക്കാരി സുപ്രീം കോടതിയില്‍!! ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനായി 12 പേജുള്ള അപേക്ഷയാണ് നടി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.കൂടാതെ, കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും നടി അപേക്ഷയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *