മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്‌ലാറ്റുകള്‍ പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. വിധി നടപ്പാക്കുന്നതിനു സാവകാശം വേണമെങ്കില്‍ സുപ്രീം കോടതിയെ തന്നെ സമീപിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫ്‌ലാറ്റ് ഒഴിയുന്നതിന് നഗര സഭ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.
ഫ്‌ലാറ്റിലെ താമസക്കാരനായ എംകെ പോള്‍ ആണ് നഗരസഭയുടെ നോട്ടീസിനെ ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നിയമാനുസൃതമല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നേരത്തെ സമാനമായ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പം ചൊവ്വാഴ്ച ഈ ഹര്‍ജിയും പരിഗണിക്കും.
