പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോബർ 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി

പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ ഒക്ടോബർ 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലം പൊളിക്കുന്നതിനെതിരായ ഹരജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി.പാലാരിവട്ടം പാലം പൊളിക്കണമെന്ന നിലപാട് ശരിയല്ലെന്ന വാദവുമായി അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ് രംഗത്തെത്തിയിരുന്നു. പാലം പൊളിക്കാതെ തകരാറുകൾ പരിഹരിക്കാവുന്ന നിർദേശങ്ങളക്കമുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ ഓഫ് സ്‌ട്രെച്ചറൽ ആൻഡ് ജിയോടെക്‌നിക്കൽ കൺസൾട്ടിംഗ് എൻജിനീയേഴ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *