സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഫ്‌ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും നാളെ വിച്ഛേദിക്കും. കെഎസ്‌ഇബി ഫ്‌ലാറ്റുകളില്‍ മുന്നറിയിപ്പ് നോട്ടീസുകള്‍ പതിച്ചു. പൊളിക്കല്‍ എന്ന് തുടങ്ങും എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മരട് നഗരസഭാ സെക്രട്ടറിയുടെ അധികച്ചുമതല നിര്‍വ്വഹിക്കുന്ന സ്‌നേഹില്‍ കുമാര്‍ ഐഎഎസ് പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഫ്‌ലാറ്റുകളില്‍ വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ മരട് നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് കെ എസ് ഇ ബി ജീവനക്കാര്‍ ഫ്‌ലാറ്റുകളിലെത്തി നോട്ടീസ് പതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *