കോന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ കടന്നാക്രമിച്ച്‌ മന്ത്രി എംഎം മണി രംഗത്തെത്തി. കെ സുരേന്ദ്രന്‍ വീണ്ടും മല്‍സരിക്കാനെത്തുന്നത് പണം മോഹിച്ചാണെന്ന് മണി ആരോപിച്ചു. സുരേന്ദ്രന്‍ ആനയല്ല. കോന്നിയിലെ ജനങ്ങള്‍ കാര്യങ്ങളെല്ലാം വിലയിരുത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ തര്‍ക്കം കോന്നിയില്‍ എല്‍ഡിഎഫ് മുതലാക്കുമെന്നും മണി പറഞ്ഞു.

കോന്നിയില്‍ ജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ജയിക്കാന്‍ വേണ്ടി തന്നെയാണ് ഇടതുപക്ഷം രംഗത്തിറങ്ങിയിരിക്കുന്നത്. എല്‍ഡിഎഫിന്റെ അഞ്ചുസ്ഥാനാര്‍ത്ഥികളും യുവാക്കളാണ്. പ്രത്യേക പരിഗണനയാണ് അവര്‍ക്ക് നല്‍കുന്നത്. കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ആണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, ഏത് ദൈവമാണെങ്കിലും ആനയാണെങ്കിലും എല്‍ഡിഎഫിന് പ്രശ്‌നമില്ലെന്നായിരുന്നു മണിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *