രാഷ്ട്രപതി രാംനാഥ് കോവിന്ദിനിന്ന് 74-ാം പിറന്നാള്‍

ഭാരത രാഷ്ട്രപതി രാംനാഥ്‌കോവിന്ദിനിന്ന് പിറന്നാള്‍ ദിനം.74 വയസ്സ് പൂര്‍ത്തിയായ രാഷ്ട്രപതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് നയപരമായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം അഭിമാനകരമായ നേട്ടമാണുണ്ടാക്കിയതെന്ന് നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തെ ദരിദ്രരുടെയും പിന്നോക്കക്കാരുടേയും ഉന്നമനം തന്റെ ജീവിതലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹം സന്തോഷം കണ്ടെത്തുന്നതായും പ്രധാനമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.ജഗദീശ്വരന്‍ അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നല്‍കട്ടേയെന്ന് മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *