വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം കളി നിർത്തിയപ്പോൾ ദക്ഷിണാഫ്രിക്ക 39/3 എന്ന നിലയിലാണ്. 27 റണ്‍സോടെ ഓപ്പണര്‍ ഡീന്‍ എല്‍ഗാറും രണ്ടു റണ്‍സുമായി ബാവുമയുമാണ് ക്രീസില്‍. എയ്ദിന്‍ മാര്‍ക്രം (5), ഡി ബ്രയണ്‍ (4), ഡെയ്ന്‍ പീറ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.
ഇന്ത്യയ്ക്ക് വേണ്ടി ആര്‍.അശ്വിനും രണ്ടും രവീന്ദ്ര ജഡേജ ഒരും വിക്കറ്റും വീഴ്ത്തി. ഏഴ് വിക്കറ്റ് ശേഷിക്കേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പം എത്താന്‍ ദക്ഷിണാഫ്രിക്ക 463 റണ്‍സ് കൂടി നേടണം.
