കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിഞ്ഞുപോകാന്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സമയപരിധി അവസാനിച്ചു. വ്യാഴാഴ്ച വൈകിട്ട് 5 മണി വരെയാണ് ഫ്ലാറ്റ് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. ഇതുവരെയും ഒഴിഞ്ഞുപോകാത്ത ഫ്ലാറ്റ് ഉടമകള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള സമയപരിധി ഇന്ന് രാത്രി 12 മണിവരെ നീട്ടി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 328 അപ്പാര്‍ട്ടുമെന്റുകളില്‍നിന്ന് 103 കുടുംബങ്ങള്‍ മാത്രമാണ് ഒഴിഞ്ഞത്. 205 അപ്പാര്‍ട്ട്മെന്റുകള്‍ ഇനിയും ഒഴിയാനുണ്ട്. ഇതുവരെ ഫ്ലാറ്റിലേക്കുള്ള കുടിവെള്ളവും, വൈദ്യുതിയും വിച്ഛേദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *