കൂടത്തായിയില്‍ സയനൈഡ് ലഭിക്കാന്‍ ചിലവാക്കിയത് രണ്ടുകുപ്പി മദ്യവും 5000 രൂപയും

കൂടത്തായിയില്‍ സയനൈഡ് ലഭിക്കാന്‍ രണ്ടുകുപ്പി മദ്യവും 5000 രൂപയും പ്രജികുമാറിനു നല്‍കിയെന്ന്‌ കൂട്ടുപ്രതിയായ മാത്യുവിന്റെ മൊഴി. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നല്‍കിയതെന്നും അന്വേഷണ സംഘത്തോട് മാത്യു പറഞ്ഞു.

പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ 2 തവണ മാത്യു തനിക്കു സയനൈഡ് നല്‍കിയെന്നു ജോളി പറഞ്ഞിരുന്നു .പ്രജികുമാറിനു പുറമേ മറ്റൊരാളില്‍ നിന്നുകൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചിരുന്നുഅതേസമയം അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കൊല്ലപ്പെട്ട റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ നാട്ടിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *