ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ തള്ളാതെ ഓര്‍ത്തഡോക്‌സ് സഭ

കോന്നി : ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ തള്ളാതെ ഓര്‍ത്തഡോക്‌സ് സഭ. ദ്രോഹിച്ചവരെ അറിയാമെന്നും തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ സഭ വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികൾ സുരേന്ദ്രനുവേണ്ടി പ്രവർത്തിക്കുന്നത് ഇവിടെ കാണാൻ സാധിക്കുന്നുട് .കോന്നിയില്‍ ബിജെപിക്ക് ഊര്‍ജമേകുന്നതാണ് സഭയുടെ നിലപാട്.

കെ സുരേന്ദ്രനോടും, ബിജെപിയോടും സഹകരിക്കാവുന്ന ധാരാളം മേഖലകള്‍ ഉണ്ട്. സഭയുടെ വളര്‍ച്ചക്കും, സഭാംഗങ്ങളുടെ ജീവനും, സ്വത്തിനും, ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയുന്നവരെ പിന്തുണക്കും. ഞങ്ങള്‍ക്കും സഹായത്തിനായി ആരെങ്കിലും വേണ്ടേ. ഞങ്ങള്‍ കെ സുരേന്ദ്രനായി നേരത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റിയിൽപെട്ടവർ നേരത്തെ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *