ന്യൂഡല്‍ഹി: കാമുകനുമായി ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. ദയാറാം എന്ന യുവാവിനെയാണ് ഭാര്യ അനിതയും കാമുകന്‍ അര്‍ജുനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കാമുകനുമായി ഒരുമിച്ച് ജിവിക്കാനായാണ് ഭര്‍ത്താവിനെ ഇവര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

2015 ലാണ് അര്‍ജുനും അനിതയും തമ്മില്‍ അടുപ്പത്തിലാകുന്നത്. ദയാറാം ജോലിയ്ക്കായി പോകുന്ന നേരത്തൊക്കെ അനിത കാമുകനോടൊപ്പം ആയിരുന്നു. ഭാര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നത് ശ്രദ്ധയില്‍പെട്ട ഭര്‍ത്താവ് അനിതയെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. പിന്നീട് ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ ദയാറാം ഭാര്യയുടെ രഹസ്യ ബന്ധം കയ്യോടെ പിടികൂടി. തുടര്‍ന്ന് ഇയാള്‍ അനിതയക്ക് താക്കീത് നല്‍കുകയും അര്‍ജുനെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയും ചെയ്തു. ഇതോടെയാണ് ദയാറാമിനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *