ശ്രീകുമാര്‍ മേനോനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തനിക്കു ഭീക്ഷണിയുണ്ടെന്നും, ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും  മഞ്ജു വാര്യര്‍

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ പരാതിയുമായി നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നുണ്ടെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ പറയുന്നു. ഡിജിപിയുടെ ഓഫിസില്‍ നേരിട്ടെത്തിയാണ് നടി പരാതി നല്‍കിയത്. മാസങ്ങളായി ശ്രീകുമാര്‍ മേനോനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നാണ് തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതിയില്‍ മഞ്ജു പറയുന്നത്.

ഓടിയന്‍ സിനിമയ്ക്ക് ശേഷം തനിക്കെതിരേ ഉയര്‍ന്ന സംഘടിത സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണ് എന്നാണ് മഞ്ജു പറയുന്നു. ശ്രീകുമാറിന്റെ സുഹൃത്ത് മാത്യു സാമുവലാണ് തനിക്കെതിരേയുള്ള സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തെളിവുകളും മഞ്ജു കൈമാറിയിട്ടുണ്ട്. ഫോട്ടോയും ഫോണ്‍ സംഭാഷണവുമാണ് പരാതിക്കൊപ്പം നല്‍കിയിരിക്കുന്നത്.ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ശ്രീകുമാര്‍ മേനോന്‍ ദുരുപയോഗം ചെയ്യുമെന്ന് ഭയമുണ്ടെന്നും താരം വ്യക്തമാക്കുന്നു.

താരസംഘടനയായ അമ്മയുമായോ മറ്റ് സംഘടനയുമായോ ബന്ധപ്പെടുന്നതിന് മുന്‍പാണ് മഞ്ജു പൊലീസ് സഹായം തേടിയത്. ദിലീപുമായുള്ള വേര്‍പിരിയലിന് ശേഷം മഞ്ജു വാര്യര്‍ക്ക് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ച് വരവിന് കളമൊരുക്കിയത് ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു. ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആയിരുന്നു ആ തിരിച്ച് വരവ്.

Leave a Reply

Your email address will not be published. Required fields are marked *