തിരുവനന്തപുരം: സംസ്ഥാന ജൂനിയർ അത്ലറ്റ് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടനത്തിൽ പിഴവുണ്ടായതായി അന്വേഷണ സമിതി. സംഘാടനത്തിലെ വീഴ്ചയാണ് വിദ്യാർഥിയുടെ ദാരുണ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പതിനാറു പേരിൽ നിന്ന് മൊഴിയെടുത്തിരുന്നു.
ഇതനുരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ സംഘാടക സമിതിയിലെ പ്രധാന അംഗങ്ങളായ അഞ്ചുപേരാണ് അപകടത്തിന് ഉത്തരവാദികളെന്നാണ് പറയുന്നത്.
2019-10-24

