മലപ്പുറം: താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍. താനൂര്‍ അഞ്ചുടി സ്വദേശികളായ ഷഹദാദ്, മുഹമ്മദ് സഹവാസ്,സുഹൈല്‍. മുഹമ്മദ് സഫീര്‍ എന്നിവരാണ് പിടിയിലായത്. ആകെ 9 പ്രതികളാണ് കേസിലുള്ളത്.
കൊലപാതകത്തിന് ശേഷം കര്‍ണ്ണാടക,ഗോവ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. ഒളിസ്ഥലം മാറാനുള്ള ശ്രമത്തിനിടയില്‍ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
