നടൻ ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായി എത്തുന്ന വേദിയിൽ പങ്കെടുക്കില്ലെന്ന് ദേശീയ അവാർഡ് ജേതാവ് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ. ഇതിന് പിന്നാലെ വേദിയിൽ കുത്തിയിരുന്ന് ബിനീഷ് ബാസ്റ്റിൻ പ്രതിഷേധിച്ചു. പാലക്കാട്  ഗവൺമെന്റ്‌ മെഡിക്കൽ കോളജിലാണ് സംഭവം.ബിനീഷിന്റെ പ്രതിഷേധ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

മാഗസിന്‍ പ്രസിദ്ധീകരണത്തിനാണ് അനിലിനെ വിളിച്ചിരുന്നത്. ചീഫ് ഗസ്റ്റായിട്ടാണ് ബിനീഷിനെ വിളിച്ചിരുന്നത് എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ നിലപാടെടുത്തതോടെ സംഘാടകർ കുഴങ്ങി. അനിൽ രാധാകൃഷ്ണൻ മേനോന്റെ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാൽ മതിയെന്ന് സംഘാടകർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് ബിനീഷ് പാലക്കാട്  ഗവൺമെന്റ്‌ മെഡിക്കൽ കോളജ് ഡേ വേദിയിൽ കയറി സ്‌റ്റേജിലെ തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *