കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്‌ ഉള്‍പ്പെട്ട ഭൂമിതട്ടിപ്പിനെക്കുറിച്ച്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌ ഇന്ന്‌ കൈമാറും

കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്‌ ഉള്‍പ്പെട്ട ഭൂമിതട്ടിപ്പിനെക്കുറിച്ച്‌ പൊലീസ്‌ റിപ്പോര്‍ട്‌ വെള്ളിയാഴ്‌ച കൈമാറും. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്‌പി കെ പി അബ്ദുള്‍റസാഖാണ്‌ വിശദമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. ഇത്‌ കോഴിക്കോട്‌ റൂറല്‍ എസ്‌പി കെ ജി സൈമണ്‌ കൈമാറും. പരാതിക്കാരനായ എ എച്ച്‌ ഹാഫിസില്‍നിന്ന്‌ മൊഴിയെടുത്തു. ഭൂമി തട്ടിപ്പും വ്യാജഒസ്യത്തുമായി ബന്ധപ്പെട്ട്‌ പരാതിക്കിടയായ ട്രസ്‌റ്റിലെ ചിലരെയും ചോദ്യംചെയ്‌തു. ഇവ വിശദമാക്കുന്ന റിപ്പോര്‍ട്ട്‌ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ ഭാവി നടപടികള്‍ തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *