കേരളത്തിന്റെ പ്രശ്നങ്ങള്‍ എംപിമാര്‍ ഒന്നിച്ചുനിന്ന് കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട്-മൈസൂര്‍ യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്ന് എംപിമാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. പാര്‍മെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് എംപിമാരുടെ യോഗം വിളിച്ചത്. മൈസൂര്‍ യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിക്കുമെന്ന് വയനാട് എം.പി രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു. എലിവേറ്റഡ് ഹൈവേ അടക്കമുള്ള സാധ്യതകളാണ് പരിശോധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *