പാലക്കാട്: മണ്ണിനും ചുണ്ണാമ്പിനും ഒരു പുണ്ണാക്കിനും കൊള്ളാത്തതാണ് പിണറായിയുടെ പോലീസെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ള കുട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജിഹാദികളും , മാവോവാദികളുമെല്ലാം നുഴഞ്ഞ് കയറിയിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന നീതിരക്ഷാ മാർച്ചിന്റെ ആദ്യ ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം കണ്ട ഏറ്റവും ധിക്കാരിയായ ഭരണാധികാരിയാണ് പിണറായി വിജയൻ. പിണറായിക്കെതിരെ ജനരോഷം ശക്തമായി ഉയരും. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *