വാളയാർ; ഇരകൾക്ക് നീതിയുറപ്പാക്കും വരെ സമരം നടത്തുമെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ടുള്ള ബിജെപി നീതിരക്ഷാ മാർച്ചിൽ രാഷ്ട്രീയ ഭേദമന്യേ അണിനിരന്നത് ആയിരങ്ങൾ.ഇരകൾക്ക് നീതിയുറപ്പാക്കും വരെ ബിജെപി സമരരംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.വാളയാറിൽ മരിച്ച പെൺകുട്ടികളുടെ ഗ്രാമമായ അട്ടപള്ളത്ത് നിന്നും നീതി രക്ഷാമാർച്ച് ആരംഭം കുറിച്ചതുമുതലേ പ്രകടമായിരുന്നു പൊതു ജനപങ്കാളിത്തം. പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും അപ്പുറം പൊതുസമൂഹത്തിന്റെ പിന്തുണ വാളയാർ വിഷയത്തിൽ ബിജെപി നേടി. കേസ് വിധിവന്നതിന് ശേഷം എബിവിപിയും യുവമോർച്ചയും ബിജെപിയും നടത്തിയ സമര പരമ്പര പൊതു സമൂഹത്തിന്റെ തന്നെ പ്രതിഷേധത്തിന്റെ പ്രതിഫലനമായി.

Leave a Reply

Your email address will not be published. Required fields are marked *