ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ 71 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ മലയാളികളായ രണ്ട് പേരെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ അമീര്‍ തെക്കുള്ള കണ്ടി, ഹരൂണ്‍ നഹാര്‍ മൊവത് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.

 ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. 1.85 കിലോ സ്വര്‍ണ്ണമാണ് ഇവരുടെ പക്കല്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. പാന്റിന്റെ ബെല്‍റ്റിനകത്താണ് ഇവര്‍ സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയില്‍ 71.5 ലക്ഷം രൂപ വിലവരുമെന്നും കസ്റ്റംസ് അറിയിച്ചു. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഇരുവരെയും പരിശോധിച്ചത്. ദുബായില്‍ നിന്നും വരുകയായിരുന്ന ഇവരെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *