ജബല്‍പൂര്‍: ഡ്യൂട്ടിക്കിടെ വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്ത അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. അയോദ്ധ്യാ കേസില്‍ വിധി പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. ജബല്‍പൂര്‍ എസ് പി മേഖലയില്‍ അപ്രതീക്ഷിത പരിശോധന നടത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വാട്ട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇതോടെ ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച്ച വൈകിട്ടോടെ ഇവരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവ് പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *