‘ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്‍, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം’. വൈറലായ ട്രോള്‍ ഒടുവില്‍ നടന്‍ ബാബു ആന്റണിയുടെ അടുത്തുമെത്തി. ‘ഇത് അയച്ചു തന്നവര്‍ക്കു നന്ദി.

ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കാനുള്ള വക ഇതിലുണ്ട്. ഏത്തവാഴയും എന്റെ ആരാധകരില്‍ ഒരാളാണെന്ന് കണ്ടതില്‍ സന്തോഷം.’ എന്ന് കുറിച്ച്‌ ട്രോള്‍ താരം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ബാബു ആന്റണിയുടെ ഈ പോസ്റ്റ് ആരാധകരും ഏറ്റെടുത്തു. ‘ചേട്ടന്‍ പണ്ട് പ്രാക്ടീസ് ചെയ്ത ഏതോ വാഴ കുലച്ചു, പകരം വീട്ടാന്‍,വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു’, ‘ഫ്രീക്കന്‍ ഏത്തവാഴ ആയിരിക്കും..ടാറ്റൂ കുത്തിയതാ’…എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറിലൂടെ മലയാളത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി. നായക വേഷത്തിലാണ് ചിത്രത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *