കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വിശാല ബഞ്ചിന് വിട്ടിരിക്കുകയാണ്. വിശാല ബഞ്ച് കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കട്ടെ എന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.അതേസമയം നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ലാത്തതിനാല്‍ വീണ്ടും ശബരിമല കയറുമെന്ന നിലപാട് അറിയിച്ചിരിക്കുകയാണ് കനകദുര്‍ഗ. വിധി പുനഃപരിശോധിക്കാനുള്ള സുപ്രികോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ലെന്നും കനകദര്‍ഗ പറഞ്ഞു. യുക്തിപൂര്‍വമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വിധിയില്‍ മാറ്റം വരുത്തിയതില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും കനക ദുര്‍ഗ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *