തിരുവനന്തപുരം : ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെയുളള പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. ശബരിമലയിലേക്ക് സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കില്ല, സുപ്രീംകോടതിയുടെ ഇന്നത്തെ വിധി അതിസങ്കീര്‍ണമാണെന്നും സര്‍ക്കാരിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വിധിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ താങ്ങിലും തണലിലും ഒരു സ്ത്രീക്കും സംരക്ഷണം നല്‍കില്ല. ശബരിമല വിഷയത്തില്‍ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. അന്തിമവിധി വരും വരെ നിലപാടില്‍ മാറ്റമില്ലെന്നും എ കെ ബാലന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *