ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ന് നടന്ന മത്സരത്തിലും ഇന്ത്യക്ക് സമനില. അഫ്ഗാനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഒരു ഗോളിന് പിറകിലായിരുന്നു ഇന്ത്യ രണ്ടാം പകുതിയില്‍ അവസാനമാണ് ഇന്ത്യ ഗോള്‍ നേടിയത്. 91ആം മിനുട്ടില്‍ ലെന്‍ ദുംഗല്‍ ആണ് ഇന്ത്യക്ക് വേണ്ടി സമനില ഗോള്‍ നേടിയത്.
യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് ഇതുവരെ ഒരു മത്സരം പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഒരു തോല്‍വിയും മൂന്ന് സമനിലയുമാണ് ഉള്ളത്. റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ ഒരുപാട് പിറകിലാണ് അഫ്ഗാന്‍
