യു.എ.പി.എ അറസ്റ്റ്: നഗര മാവോയിസ്റ്റുകളാണെന്ന് അലനും താഹയും സമ്മതിച്ചു

കോഴിക്കോട്: പന്തീരാങ്കാവില്‍ നിന്ന് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലും,​ അലന്‍ ഷുഹൈബും നഗര മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി അന്വേഷണ സംഘം. ഇവരുടെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കാനിരിക്കുന്നത്. എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ ഇവരുടെ സംഘത്തിലെ മൂന്നാമനെക്കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും പ്രതികളെ ചോദ്യം ചെയ്തു.

ആദ്യം ചോദ്യം ചെയ്യലിനോട് പ്രതികള്‍ സഹകരിച്ചില്ലെങ്കിലും, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയപ്പോള്‍ നഗര മാവോയിസ്റ്റാണെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. കൂടാതെ അലന്റെയും താഹയുടെയും മെമ്മറി കാര്‍ഡില്‍ നിന്നും പെന്‍ഡ്രൈവില്‍ നിന്നും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

More News visit : http://sh043.global.temp.domains/~eveningk/

Leave a Reply

Your email address will not be published. Required fields are marked *