മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരെ തെളിവില്ലെന്ന് പോലീസ്. വിദ്യാര്‍ഥികളടക്കം മുപ്പതോളം പേരെ രണ്ട് തവണ ചോദ്യം ചെയ്തിട്ടും അധ്യാപകര്‍ക്കെതിരെ സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

അതേസമയം സംഭവത്തില്‍ ആഭ്യന്തര അന്വേഷണം വേണമോയെന്ന് ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും. സമരം നടത്തിയ വിദ്യാര്‍ഥികളുമായാണ് ചര്‍ച്ച. ആഭ്യന്തര അന്വേഷണത്തിനില്ലെന്ന് നേരത്തെ ഐഐടി അധികൃതര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഐഐടിയില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നിരഹാര സമരം ആരംഭിച്ചു. തുടര്‍ന്നാണ് ചര്‍ച്ച നടത്താമെന്ന് അധികൃതര്‍ അറിയിച്ചത്.http://sh043.global.temp.domains/~eveningk/crime/24600/

Leave a Reply

Your email address will not be published. Required fields are marked *