നടന്‍ ദിലീപിന്റെ പാസ്പോര്‍ട്ട് താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശം

കൊച്ചി: നടന്‍ ദിലീപിന്റെ പാസ്പോര്‍ട്ട് താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശം. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചിയിലെ സിബിഐ കോടതിയാണ് അപേക്ഷ അനുവദിച്ചത്.പുതിയ സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കായി വിദേശത്ത് പോകണമെന്ന ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ദിലീപിന്റെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഡിസംബര്‍ രണ്ടിന് പാസ്പോര്‍ട്ട് തിരികെ കോടതിയില്‍ ഏല്പിക്കാനും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *