മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ ത്രികക്ഷി എംഎല്‍എ മാരെ താമസിപ്പിച്ചിരിക്കുന്ന ഹോ​ട്ട​ലി​ല്‍ എം​എ​ല്‍​എ​മാ​രെ അ​ണി​നി​ര​ത്തി ശി​വ​സേ​ന-​എ​ന്‍​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ന്‍റെ ശ​ക്തി​പ്ര​ക​ട​നം. മും​ബൈ​യി​ലെ ഗ്രാ​ന്‍​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലിലാണ് ത്രി​ക​ക്ഷി എം​എ​ല്‍​എ​മാ​ര്‍ അ​ണി​നി​ര​ന്ന​ത്. 162 പേ​ര്‍‌ ഒ​പ്പ​മു​ണ്ടെ​ന്ന് മ​ഹാ​സ​ഖ്യ​ത്തിന്‍റെ നേ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍, മ​ക​ള്‍ സു​പ്രി​യ സു​ലെ, ശി​വ​സേ​നാ അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റേ, ശി​വ​സേ​ന പാ​ര്‍​ട്ടി വ​ക്താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്, കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എം​എ​ല്‍​എ​മാ​ര്‍ ഹോ​ട്ട​ലി​ല്‍ ഒ​രു​മി​ച്ച​ത്. ന​മ്മു​ടെ പോ​രാ​ട്ടം കേ​വ​ലം അ​ധി​കാ​ര​ത്തി​നു വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ല. സ​ത്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​നു കൂ​ടി വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ച ഉ​ദ്ധ​വ് താ​ക്ക​റേ പ​റ​ഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *