കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തിദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക്‌ പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റിപൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്‌തി ദേശായിയുടെ സംഘത്തിലുണ്ട്.യുവതികള്‍ എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാരിലൊരാള്‍ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞു.അതേസമയം, തൃപ്തിദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റിപൊലീസ് കമ്മിഷണറുടെ ഓഫീസില്‍ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *