കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കുനേരെ കൊച്ചിയില്‍ പ്രതിഷേധം കനക്കുന്നു. ബിന്ദു അമ്മിണിക്കുനേരെ ഒരുവിഭാഗം കൈയേറ്റശ്രമം നടത്തി. ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സിജി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരു സംഘവും കമ്മീഷണര്‍ ഓഫീസിലേക്ക് എത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തന്നെ തടഞ്ഞ പ്രതിഷേധക്കാര്‍ മുഖത്ത് മുളകുപൊടിയെറിഞ്ഞതായി ബിന്ദു അമ്മിണി പറഞ്ഞു. തുടര്‍ന്ന് ബിന്ദു അമ്മിണിയെ കൊച്ചി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *