പെരുമ്പാവൂരില്‍ ഹോട്ടലിന് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുറുപ്പംപടി തുരുത്തി സ്വദേശി ദീപ ആണ് കൊല്ലപ്പെട്ടത്.
പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് എതിര്‍ വശത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദീപയുടെ തലക്കും മുഖത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. പ്രതി ദീപയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *