സ്വാമി അയ്യപ്പൻ പരമ്പരയിൽ അയ്യപ്പനായി തിളങ്ങിയ യുവനടന്‍ കൗശിക് ബാബു വിവാഹിതനായി. സ്വാമി അയ്യപ്പന് ശേഷം വൈറ്റ് ബോയ്സ് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചിരുന്നു കൗശിക്. പിന്നീട് തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങി താരം. ഭവ്യയാണ് താരത്തിന്‍റെ വധു. ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അഭിനേതാവ് എന്നതിലുപരി നർത്തകൻ കൂടിയാണ് കൗശിക്. വിജയ്ബാബു–ശാരദ ദമ്പതികളുടെ മകനാണ് താരം. നവംബർ 25 നായിരുന്നു കൗശികിന്‍റെയും ഭവ്യയുടെയും വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *