മാവോയിസ്റ്റ് ബന്ധത്തിന് തെളിവെന്ന് ഹൈക്കോടതി : അലന്‍ ഷുഹൈബിനും താഹ ഫസലിനും ഹൈക്കോടതി ജാമ്യം നിഷേധിച്ചു

കൊച്ചി : മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസില്‍ അന്വേഷണം തുടരാന്‍ മതിയായ വസ്തുതകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

നിയമ വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബ്, ജേണലിസം വിദ്യാര്‍ത്ഥി താഹ എന്നിവരെ നവംബര്‍ ഒന്നിന് രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകളും മറ്റും പ്രതികളില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *