കോട്ടയം: റിട്ടയേർഡ് എസ്ഐയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട ശശിധരന്‍റെ അയൽവാസിയായ ഗാന്ധിനഗർ സ്വദേശി സിജോയാണ് അറസ്റ്റിലായത്. മഴുകൊണ്ട് ഇയാൾ ശശിധരനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സിജോയെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീണ്ടും പിടികൂടിയത്. ശശിധരനോട് സിജോയ്ക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
2019-11-27
