സംസ്ഥാന സ്‌കൂള്‍ കലോത്സവം വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം. രാവിലെ അഞ്ചു മുതല്‍ രാത്രി 11 മണി വരെ പടന്നക്കാട് മേല്‍പാലം മുതല്‍ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് വരെ റോഡിന് ഇരുവശവുമുള്ള പാര്‍ക്കിംഗ് നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.

വ്യാഴാഴ്ച രാവിലെ മുതല്‍ ദേശീയപാതയില്‍ അനുഭവപ്പെട്ട ഗതാഗതക്കുരുക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് കലാപ്രതഭകള്‍ക്കും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മീഡിയ സെന്ററിലെത്തിയ കലക്ടര്‍ അറിയിച്ചു.

യാത്രാ വാഹനങ്ങളൊഴിച്ച്‌ മറ്റ് വലിയ വാഹനങ്ങള്‍ യാതൊരു കാരണവശാലും ദേശീയപാത വഴി കടത്തിവിടില്ല. ചരക്കുവാഹനങ്ങള്‍ ഉള്‍പെടെ ചെറുവത്തൂര്‍ കാലിക്കടവില്‍ തടഞ്ഞിടും. വാഹനങ്ങള്‍ തൈക്കടപ്പുറം വഴി തിരിച്ചുവിടും. മത്സരാര്‍ത്ഥികളെയും ഒഫീഷ്യലുകളെയും ഗതാഗതതടസമില്ലാതെ എത്തിക്കാന്‍ 50 വാഹനങ്ങള്‍ ഏര്‍പാട് ചെയ്തതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *