അഞ്ചുവര്‍ഷം മുമ്പായിരുന്നു കെന്റ് സ്വദേശിയായ റേച്ചല്‍ ഇന്‍ഗ്രസിനെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവ തിയതിക്ക് അഞ്ചു ദിവസം മുമ്പ് ഡോക്ടര്‍ ഇവര്‍ക്കു കൃത്രിമമായി വേദന വരാനുള്ള മരുന്നു നല്‍കി. തുടര്‍ന്ന് അടിയന്തര പ്രസവം നടത്തി. എന്നാല്‍ പ്രസവശേഷം സഹിക്കാന്‍ വയ്യാത്ത അടിവയര്‍ വേദന ഇവരെ പിടികൂടി. ഇതിനു ശേഷം റേച്ചല്‍ ബാത്ത് റൂമില്‍ പോകുമ്പോള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ വരെ കഠിനമായ വേദന ഇവര്‍ക്ക് അനുഭവപ്പെട്ടു.

തുടര്‍ന്നു മൂത്രത്തില്‍ അണുബാധ വരാന്‍ തുടങ്ങി. പരിശോധിച്ചപ്പോള്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരമായിരുന്നു. റേച്ചലിന്റെ മൂത്രസഞ്ചിയില്‍ കെട്ടി നില്‍ക്കുന്നത് രണ്ടു ലിറ്ററിനു മുകളില്‍ മൂത്രമായിരുന്നു. മാത്രമല്ല ഇവര്‍ക്കു തനിയെ മൂത്രമൊഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുമാണ്. വയറ്റില്‍ ഇട്ടിരിക്കുന്ന ട്യൂബ് വഴിയാണു മൂത്രം ഒഴിക്കുന്നത്. അപൂര്‍വ്വമായ രോഗമാണ് റേച്ചലിന് എന്നു ഡോക്ടര്‍മാര്‍ പറയുന്നു.

ഇതോടെ ഇവര്‍ക്ക് ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയായി. ചികിത്സയുടെ ഭാഗമായി ഇവരുടെ കാലിലെ സന്ധികള്‍ക്ക് പ്രശ്‌നം സംഭവിച്ചു. തുടര്‍ന്ന് ക്ലെച്ചസിലായി ജീവിതം. കൂടാതെ കിഡ്‌നി സ്‌റ്റേണും കൂടി വന്നു. ഇപ്പോള്‍ രണ്ടു കുട്ടികളേയും നോക്കുന്നത് ഭര്‍ത്താവാണ്. ഇപ്പോള്‍ ബ്ലാഡറില്‍ നിന്ന് ഒരു കത്തിഡ്രലിന്റെ സഹായത്തോടെ മൂത്രം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഇവര്‍

Leave a Reply

Your email address will not be published. Required fields are marked *