ആർത്തവ സമയത്ത് സ്ത്രീകൾ കഠിനമായ പല അവസ്ഥകളിലൂടെയുമാണ് കടന്നുപോകുന്നത്. വയറുവേദന, വയറുവീർക്കൽ, ഗ്യാസ്, നടുവേദന, തലവേദന തുടങ്ങി നിരവധി അവസ്ഥകളിലൂടെയാണ് കടന്നുപോകുക. ഈ ദിവസങ്ങളിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണവും ഇത്തരം അസ്വസ്ഥതകളെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.- ആർത്തവസമയത്തെ ഹോർമോൺ മാറ്റങ്ങൾ പലതരത്തിലുള്ള ദഹനപ്രക്രിയയെ ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആർത്തവം ഉള്ളപ്പോൾ ചില പഴങ്ങൾ കഴിക്കുന്നത് ഈ അവസ്ഥ കൂടുതൽ വഷളാക്കുന്നു. അതിനാൽ ഒഴിവാക്കേണ്ട പഴങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം. മാമ്പഴം, മുന്തിരി തുടങ്ങിയ അമിതമായി മധുരമുള്ള പഴങ്ങൾ ഈ സമയത്ത് കഴിക്കുന്നത് നല്ലതല്ല.
- കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. ഇത് പീരിയഡ്സ് സമയത്തെ വയറുവേദന കുറയ്ക്കുന്നു. അതുപോലെ തന്നെ ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ വൈറ്റമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. എന്നാൽ ആർത്തവസമയത്ത് ഇവ അമിതമായി കഴിക്കുന്നത് വയറ്റിൽ അസിഡിറ്റിയും ഗ്യാസും ഉണ്ടാക്കുന്നു. ഇത് വയറുവേദനയോടൊപ്പം വയറ് വീർക്കലിനും കാരണമാകും.
- മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ വാഴപ്പഴം ആർത്തവ സമയത്ത് കഴിക്കുന്നത് പേശികളുടെ വലിച്ചിൽ കുറയ്ക്കാനും വയറുവേദന നീക്കാനും സഹായിക്കുന്നു. ഏത് പഴമായാലും അമിതമായി കഴിക്കാതിരിക്കുക. മിതമായ രീതിയിൽ കഴിച്ചാൽ യാതൊരു അസ്വസ്ഥതയും ഉണ്ടാകില്ല, അതുപോലെ ശരീരത്തിലെ ജലാംശം നിലനിർത്താനും വീക്കം കുറയ്ക്കാനും തണ്ണിമത്തങ്ങ കഴിക്കുന്നത് നല്ലതാണ്. ദഹനം സുഗമമാക്കാനും രക്തയോട്ടം ക്രമീകരിക്കാനും പപ്പായ വളരെ നല്ലതാണ്. അതിനാൽ മിതമായ അളവിൽ ഇവ രണ്ടും കഴിക്കാവുന്നതാണ്. ഫ്രൂട്സിനൊപ്പം നട്സുകളും കഴിക്കുന്നത് ഈ സമയത്ത് വളരെ നല്ലതാണ്.




