പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. പുരസ്‌കാരം ലഭിക്കുന്ന ആറാമത്തെ മലയാളി ആണ് അദ്ദേഹം.
2017ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്. തകഴി, എസ്കെ പൊറ്റക്കാട്, എംടിവാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരാണ് ഇതിനു മുന്നേ ജ്ഞാനപീഠം നേടിയ മലയാളികള്‍.
