മലപ്പുറം: മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സഖ്യസർക്കാരുണ്ടാക്കാൻ കോൺഗ്രസ് എടുത്ത നിലപാടാണ് ശരിയെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ്. വലിയ ശത്രുവിനെ നേരിടാൻ ചെറിയ ശത്രുക്കളെ കൂടെ കൂട്ടുന്നതിൽ തെറ്റില്ല. കോൺഗ്രസിന്‍റെ ഏറ്റവും വലിയ ശത്രു ബിജെപി ആണെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിൽ ഉറച്ചു നിന്നുള്ള നിലപാട് മാത്രമേ എടുക്കാവൂ, കാർഷിക കടങ്ങൾ എഴുതി തള്ളണം, സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചതിനു ശേഷമാണ് ശിവസേനയുമായി മഹാരാഷ്ട്ര ഭരണത്തിൽ കോൺഗ്രസ് പങ്കാളികളായതെന്നും ആര്യാടൻ മുഹമ്മദ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *