വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. തിരക്കിട്ട പരിപാടികളാണ് രാഹുല്‍ഗാന്ധിക്ക് വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്.ബത്തേരിയിലെ സര്‍വജന ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പാമ്പു കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തെ നാളെ രാവിലെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.ബത്തേരിയിലെ സര്‍വ്വജന സ്‌കൂളിലും രാഹുലെത്തും.

ഇന്ന് രാവിലെ കരുവാരക്കുണ്ട് സ്‌കൂള്‍ കെട്ടിടവും എടക്കര പഞ്ചായത്ത് കോപ്ലക്‌സിന്റെ ഉദ്ഘാടനവും നടത്തുന്ന രാഹുല്‍ ഉച്ചയ്ക്ക് നിലമ്ബൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് ശേഷം പന്നിക്കോട് മുക്കം, തിരുവമ്ബാടി, കോടഞ്ചേരി എന്നിവിടങ്ങളിലാണ് പരിപാടികള്‍. മറ്റന്നാള്‍ രാത്രിയാണ് വയനാട് എംപി ഡല്‍ഹിയിലേക്ക് മടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *