കണ്ണൂരില്‍ യദ്യൂരപ്പയെ തടഞ്ഞ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: സംസ്ഥാനത്ത് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പയെ തടഞ്ഞ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ പഴയങ്ങാടിയില്‍ വച്ചാണ് ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മൂന്ന് ഡിവൈഎഫ് പ്രവര്‍ത്തകരും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു, ഗൂഡാലോചന നടത്തിയതുമടക്കം ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *